19 April Friday

നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് 5 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021
പാലക്കാട് 
വടക്കഞ്ചേരി–-വാളയാർ ദേശീയപാതയിൽ സി​ഗ്നലില്‍ നിർത്തിയ കാറിൽ കണ്ടെയ്നർ ലോറിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ആലത്തൂർ പുതിയങ്കം സ്വദേശികളായ സതീഷ‍്കുമാർ (51), രജിന (41), സഞ്ജയ് (18), ശ്രീരാഗ് (11), അശ്വതി (9) എന്നിവർക്കാണ് പരിക്ക്‌. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. 
ആലത്തൂരിൽനിന്ന്‌ കൊടുമ്പിലേക്ക്‌ പോവുകയായിരുന്ന കാറാണ്‌ അപകടത്തിൽപ്പെട്ടത്‌. കാഴ്ചപ്പറമ്പ് സിഗ്നലിൽ നിർത്തിയ കാറിന്റെ പിന്നിൽ കണ്ടെയ്നർ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലെ കാറിൽ ഇടിച്ചു. 
സതീഷ‍്കുമാറും കുടുംബവും സഞ്ചരിച്ച കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ ദേശീയപാതയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top