18 December Thursday

കേരളത്തിനെതിരായ 
സാമ്പത്തിക ഉപരോധം തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
കേരള സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി‍ഡന്റ് വി എച്ച് മുഹമ്മദാലി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ അനീഷ്, വൈസ് പ്രസിഡന്റ് കെ സച്ചിദാനന്ദൻ, ജോയിന്റ്‌ സെക്രട്ടറി എസ് സതീഷ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അരുൺബോസ്, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സുരേഷ്‌കുമാർ, കെഎസ്എഫ്ഇ റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെഫീക്ക് അഹമ്മ​ദ്, ഏജന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ജനാർദനൻ, അപ്രൈഡേയ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ സുനിൽ, സി കേശവൻ, എം ജി സിനി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം ജി സിനി (പ്രസിഡന്റ്), കെ അനീഷ് (സെക്രട്ടറി), കെ കാജാഹുസൈൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top