23 April Tuesday

ലൈബ്രറി കൗണ്‍സിലിന്റെ 
അക്ഷരയാത്രയ്ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അക്ഷരയാത്ര ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ത്രിദിന അക്ഷരയാത്ര "തുഞ്ചൻ മുതൽ കുഞ്ചൻ വരെ' ആരംഭിച്ചു. ചിറ്റൂർ തുഞ്ചൻ മഠത്തിൽ കഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ഹരിശങ്കർ, ജില്ലാ നിർവാഹക സമിതി അം​ഗം ടി എ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
ചിറ്റൂരിൽനിന്ന് തുടങ്ങിയ യാത്രയ്‌ക്ക്‌ കൊല്ലങ്കോട് മഹാകവി പി സ്മാരക മന്ദിരത്തിലും കണ്ണമ്പ്ര എം ഡി രാമനാഥൻ ഹാളിലും സ്വീകരണം നൽകി. ആലത്തൂർ ടൗണിലെ സ്വീകരണത്തോടെ ആ​ദ്യദിന യാത്ര സമാപിച്ചു. 
ടി കെ നാരായണദാസ്‌ ജാഥാ ക്യാപ്റ്റനും പി എൻ മോഹനൻ ജാഥാ മാനേജരുമാണ്‌. ഇ ചന്ദ്രബാബു, എം എം എ ബക്കർ എന്നിവരാണ് ജാഥാം​ഗങ്ങൾ. 
ശനി രാവിലെ 10ന് പാലക്കാട് എൻജിഒ യൂണിയൻ ഹാളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. 11.30ന് മണ്ണാർക്കാട് ജേക്കബ് തോമസ് മെമ്മോറിയൽ ലൈബ്രറി, പകൽ മൂന്നിന് അലനല്ലൂർ, 4.30ന് ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലും സ്വീകരണം നൽകും. 
വൈകിട്ട് അഞ്ചിന് ചെർപ്പുളശേരിയിൽ സമാപിക്കും. ഞായറാഴ്ച ലെക്കിടി കുഞ്ചൻ സ്മാരകത്തിൽ ജാഥ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top