25 April Thursday

ചിറ്റൂർ ജിവിഎൽപിഎസിന് കെെറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
പാലക്കാട്
കൈറ്റ്‌ന്റെ നേതൃത്വത്തിൽ നൽകുന്ന "സ്‌കൂൾ വിക്കി' പുരസ്‌കാരം പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ ചിറ്റൂർ ജിവിഎൽപി സ്‌കൂൾ ഒന്നാംസ്ഥാനം നേടി. ജിഎച്ച്എസ്എസ് വട്ടേനാട്, ആർകെഎംഎൽപിഎസ് കല്യാണപേട്ട എന്നീ സ്‌കൂളുകൾക്കാണ്‌ രണ്ടും മൂന്നും സ്ഥാനം.
സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ "സ്‌കൂൾ വിക്കി'യിൽ  സ്‌കൂളുകളുടെ സമ​ഗ്ര വിവരങ്ങളടങ്ങിയ പേജ് തയ്യാറാക്കിയതിനാണ് പുരസ്‌കാരം. 
വിദ്യാഭ്യാസമേഖലയിൽ പ്രാദേശികഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ സ്‌കൂൾ വിക്കി സജ്ജമാക്കിയത് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്ടോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ്. 
ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000,. 15,000-, 10,000- രൂപവീതം സമ്മാനം ലഭിക്കും. കൂടാതെ ട്രോഫിയും പ്രശംസാപത്രവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top