16 April Tuesday
എൽഡിഎഫ്‌ ഷൊർണൂർ മണ്ഡലം റാലി

കരുതലിന് കാവലായി ജനസഞ്ചയം

സ്വന്തം ലേഖകൻUpdated: Thursday May 25, 2023

എൽഡിഎഫ് ഷൊർണൂർ മണ്ഡലം റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

 ഷൊർണൂർ

മഴയെ അവഗണിച്ചും പൊതുസമ്മേളനത്തിന്‌ കാതോർക്കാൻ ഒഴുകിയെത്തിയ വൻ ജനാവലിയുടെ ഹൃദയങ്ങളിലുണ്ട്‌ ജനകീയ സർക്കാരിന്റെ ഇടപെടലും നാടിനോടുള്ള കരുതലും. തുടരണം ഈ സർക്കാരെന്നും വലതുപക്ഷങ്ങളുടെ കുപ്രചാരണം തിരസ്കരിക്കുന്നുവെന്നും വിളിച്ചുപറഞ്ഞു റാലിയിലെ ജനസഞ്ചയം.
എൽഡിഎഫ് ഷൊർണൂർ മണ്ഡലം റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഒ കെ സെയ്‌തലവി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, എസ് അജയകുമാർ,  ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ, ഏരിയ സെക്രട്ടറിമാരായ എസ് കൃഷ്ണദാസ്, കെ നന്ദകുമാർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി സുനിൽ, ഐഎൻഎൽ ജില്ലാ സെക്രട്ടറി പി വി ബഷീർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം ആർ മുരളി സ്വാഗതവും സി പി ശശി നന്ദിയും പറഞ്ഞു. 
ചെർപ്പുളശേരി സിംഫണി മ്യൂസിക് ബാൻഡ്‌ വിപ്ലവഗാനങ്ങളും നാടൻപാട്ടും ചേർത്തൊരുക്കിയ ഗാനമേള റാലിയെ ആവേശമാക്കി. 
സർക്കാർ നേട്ടം ലോകം അടയാളപ്പെടുത്തും: എ വിജയരാഘവൻ
പാലക്കാട്
കാലത്തിനുമുന്നിൽ സഞ്ചരിക്കുന്ന ഭരണനിർവഹണമാണ്‌ എൽഡിഎഫ്‌ നടപ്പാക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോതകുറുശിയിൽ ഷൊർണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അതിദരിദ്രരുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുത്ത സർക്കാരാണിത്‌. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി പരിപൂർണമായി പട്ടിണിമാറുന്ന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നത്‌ സർക്കാരിന്റെ നേട്ടമായി ലോകം അടയാളപ്പെടുത്തും. വീടില്ലാത്ത ജനതയുണ്ടാകില്ല. വിദ്യാഭ്യാസ, ആരോഗ്യമേഖലയിലടക്കം വലിയ മുന്നേറ്റമാണുള്ളത്‌.
ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയ സവർക്കറുടെ ജന്മദിനമാണ്‌ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുത്തത്‌. പ്രസിഡന്റിനെ വിളിച്ചില്ല. രാജ്യം ഏകാധിപത്യത്തിലേക്ക്‌ പോകുന്നതിന്റെ തെളിവാണിത്‌. രാജ്യത്തെ സമ്പത്ത്‌ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ കാവൽനിൽക്കുകയാണ്‌ പ്രധാനമന്ത്രി. തീവ്രവർഗീയവൽക്കരണത്തിനെതിരെ കൃത്യമായ നിലപാടെടുക്കാൻ പല ഘട്ടങ്ങളിലും കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top