20 April Saturday
തൊഴിൽ കരാർവൽക്കരണത്തിനെതിരെ

എസ്‌ബിഐയിലേക്ക്‌ 
ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ഡിവൈഎഫ്ഐ എസ്ബിഐ പാലക്കാട് ശാഖയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ 
ഉദ്‌ഘാടനം ചെയ്യുന്നു

 
പാലക്കാട് 
എസ്‌ബിഐയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പാലക്കാട്‌ നഗരത്തിലെ എസ്‌ബിഐ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. തൊഴിൽ കരാർവൽക്കരണവും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ധർണ.
ഗവ. മോയൻ എൽപി സ്കൂളിന് മുന്നിൽനിന്ന്‌ മാർച്ച്‌ തുടങ്ങി. തുടർന്ന് നടന്ന ധർണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു.
 ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി എ രാമദാസ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ്, എസ് ഷക്കീർ, ജില്ലാ ട്രഷറർ എം രൺദീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top