26 April Friday

മെഡിക്കൽ ഓഫീസർ നിയമനം:
അഭിമുഖം 31ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
പാലക്കാട്‌
പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐടിഡിപി ഓഫീസ്‌ പരിധിയിലെ പിവിടിജി ഊരുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ യൂണിറ്റിൽ മെഡിക്കർ ഓഫീസർ (അലോപ്പതി) നിയമനത്തിനുള്ള അഭിമുഖം 31ന് നടക്കും. പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന. പ്രായം 25നും 45നും മധ്യേ. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പകൽ 11ന് അട്ടപ്പാടി അഗളി ഐടിഡിപി ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04924 254382.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top