20 April Saturday

എസ് മാധവ് 
ഇന്ത്യയിലെ മികച്ച 
എൻസിസി കേഡറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

 

കൂറ്റനാട്
കുമരനല്ലൂർ സ്വദേശി എസ് മാധവ് ഇന്ത്യയിലെ മികച്ച എൻസിസി കേഡറ്റ്. പട്ടാമ്പി ഗവ. എസ്എൻജിഎസ് കോളേജിലെ എൻസിസി കാഡറ്റ് എസ് മാധവാണ്‌ സീനിയർ ഡിവിഷൻ ആർമി വിഭാഗത്തിൽ ഇന്ത്യയിലെ മികച്ച കാഡറ്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന ക്യാമ്പിലാണ്‌ മാധവ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ബിബിഎ രണ്ടാംവർഷ വിദ്യാർഥിയായ മാധവ് കുമരനല്ലൂർ കല്ലേക്കാട്ടിൽ സദാശിവൻ–ജയ ദമ്പതികളുടെ മകനാണ്. 
എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ ഗോവിന്ദ്, ബറ്റാലിയൻ കമാൻഡർ കേണൽ ആഷിഷ് നോട്ടിയാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ പ്രേംജിത്, പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. പി അബ്ദു, പിടിഎവൈസ് പ്രസിഡന്റ്‌ ഡി ബി രഘുനാഥ് എന്നിവർ മാധവിനെ അനുമോദിച്ചു. പട്ടാമ്പി കോളേജിൽനിന്ന് അബ്ദുൽ ഹാഷിം, ഹരിലക്ഷ്മി എന്നിവരും ഇത്തവണ പരേഡിൽ പങ്കെടുക്കുന്നുണ്ട്. രജപൽ റാലി, കൾച്ചറൽ പ്രോഗ്രാം തുടങ്ങിയവയിലേക്കും ഇവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top