29 March Friday

കൗമാരക്കാരിലെ വാക്‌സിനേഷൻ 
ലക്ഷത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പാലക്കാട്‌
പതിനഞ്ചിനും 18 വയസ്സിനും മധ്യേയുള്ള കൗമാരക്കാരുടെ വാക്‌സിനേഷൻ ജില്ലയിൽ അതിവേഗം പൂർത്തിയാക്കാൻ ശ്രമം ഊർജിതമാക്കി ആരോഗ്യവകുപ്പ്‌. കോവിഡ്‌ മൂന്നാംതരംഗഭീഷണിയെത്തുടർന്നാണ്‌ തീരുമാനം. 
കോവിഡ്‌രോഗുകളുടെ എണ്ണം ഉയരുന്നതും സ്‌കൂൾ അടയ്ക്കാൻ തീരുമാനിച്ചതുമാണ്‌ കാരണം. 10 മുതൽ അധ്യയനം തുടരുന്നതിനാൽ പരീക്ഷയ്ക്കുമുമ്പ്‌ എല്ലാ വിദ്യാർഥികൾക്കും ആദ്യഡോസ്‌ നൽകണം. ജില്ലയിൽ 15നും 18 വയസ്സിനും ഇടയിൽ പ്രായമുള്ള 1,37,732 കുട്ടികളുണ്ട്‌. ഇതുവരെ 90,000ത്തോളം കൗമാരക്കാർക്ക്‌ വാക്‌സിൻ നൽകി. 
ശരാശരി 7,000- കുട്ടികൾക്കാണ്‌ ദിവസവും ആദ്യഡോസ്‌ നൽകുന്നത്‌. കഴിഞ്ഞ എട്ടിനാണ്‌ കൂടുതൽ പേർക്ക്‌ നൽകിയത്‌, 12,602 കുട്ടികൾക്ക്‌. അഞ്ചിനാണ്‌ ഏറ്റവും കുറവ്‌ ഡോസ്‌ നൽകിയത്‌. 
1,120 കുട്ടികൾക്ക്‌. 19 മുതൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ വാക്‌സിനേഷൻ ആരംഭിച്ചത്‌ നേട്ടമായിരുന്നു. 
കോവാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച്‌ വാക്‌സിനേഷൻ ക്യാമ്പ്‌ സംഘടിപ്പിക്കുന്നുണ്ട്‌. കൗമാരക്കാരിലെ വാക്‌സിനേഷനിൽ ജില്ല അധികം വൈകാതെ 100ശതമാനം കൈവരിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top