25 April Thursday

കുടുംബശ്രീ 
സിഡിഎസ്‌ 
തെരഞ്ഞെടുപ്പ്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പാലക്കാട്‌
കോവിഡ്‌ വ്യാപന സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റി. പുതിയ തീയതി പിന്നീട്‌ അറിയിക്കും. 25ന് തെരഞ്ഞെടുപ്പ്‌ നടത്തി 26ന് പുതിയ സിഡിഎസ് ഭരണസമിതിയും ചെയർപേഴ്‌സൺമാരും ചുമതലയേൽക്കാനാണ്‌ നേരത്തേ തീരുമാനിച്ചത്‌. 
കോവിഡിന്റെ തീവ്രത അനുസരിച്ച്‌ ജില്ലയെ ബി കാറ്റഗറിയിലാണ്‌ ഉൾപ്പെടുത്തിയത്‌. ഇവിടെ കൂട്ടം കൂടുന്നതിനും രാഷ്‌ട്രീയ–- സാമൂഹിക–- സാംസ്‌കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഈ  സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയത്. ജില്ലയിൽ ആദ്യഘട്ടം അയൽക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പും എഡിഎസ്‌ തെരഞ്ഞെടുപ്പും പൂർത്തിയായി. ജില്ലയിൽ 96 സിഡിഎസ് ഭരണസമിതിയും 27,277 അയൽക്കൂട്ടവുമാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top