26 April Friday

വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
പാലക്കാട് 
സ്വകാര്യ വസ്ത്രശാലയുടെ കെട്ടിടത്തിൽനിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. 
കോങ്ങാട് ചെല്ലിക്കൽ അയ്യൂബ് (26), ഒറ്റപ്പാലം മയിലംപുരം സുരേഷ്ബാബു (39), കൊടുവായൂർ നവക്കോട് അഫ്സൽ (36) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
പാലക്കാട് ടിബി റോഡിലെ സ്വകാര്യ വസ്ത്രശാലയുടെ കെട്ടിടത്തിൽ സൂക്ഷിച്ച 75 കിലോ തൂക്കമുള്ള എയർകണ്ടീഷന്റെ ചെമ്പ് കുഴലുകളടങ്ങിയ കംപ്രസർ, 25 കിലോ അലുമിനിയം കോയിൽ, ഫ്ലെക്സ് ബോർഡിന്റെ ജിഐ നിർമിത ഫ്രെയിമുകൾ എന്നിവയാണ് ഒരുമാസത്തിനിടെ മോഷണം പോയത്. 
ഒന്നര ലക്ഷം വിലവരുന്ന സാമഗ്രികൾ വിവിധ ദിവസങ്ങളിലായാണ് താമസമില്ലാത്ത കെട്ടിടത്തിൽനിന്ന് പ്രതികൾ കടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top