19 April Friday
ഉന്നത വിജയികളെ അനുമോദിച്ചു

കെസിഇയു 
പ്രതിഭാസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ പ്രതിഭാ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌

കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.  താരേക്കാട്‌ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന   ‘പ്രതിഭാ സംഗമം ’ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ രാജേഷ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഗോപാലകൃഷ്ണൻ, വിജയൻ മഠത്തിൽ, ജില്ലാ സെക്രട്ടറി കെ കെ സുരേഷ് കുമാർ, കെ നിത്യാനന്ദൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top