04 December Monday

സൗഹൃദ വോളിബോൾ മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സൗഹൃദ വോളിബോൾ മത്സര വിജയികൾക്ക് ഡെപ്യൂട്ടി എക്‍സൈസ് കമീഷണർ എം രാകേഷ് ട്രോഫി നല്‍കുന്നു

പാലക്കാട്‌
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പൊലീസ് ടീമും എക്സൈസ് ജില്ലാ ടീമും തമ്മിൽ സൗഹൃദ വോളിബോൾ മത്സരം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കായിക ലഹരിയും നല്ല സൗഹൃദങ്ങളും എന്ന സന്ദേശമുയർത്തിയാണ്‌ മത്സരം സംഘടിപ്പിച്ചത്‌. 
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം രാകേഷ് ഉദ്ഘാടനം ചെയ്തു. വി ആർ സുനിൽകുമാർ അധ്യക്ഷനായി. 
കെ ജഗ്ജിത്ത്, ടി ബി ഉഷ, കെ ആർ അജിത്, മണികണ്ഠൻ, കുമാരൻ, മജീദ്, റഫീക്ക്, കെ ചെന്താമര, വി പ്രേമകുമാരി, വി പി മഹേഷ്, ദൃശ്യ എന്നിവർ സംസാരിച്ചു. 
മത്സരത്തിൽ പൊലീസ് ടീം ജേതാക്കളായി. 25നും 26നും കണ്ണൂരിലാണ്‌ സംസ്ഥാന സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top