മണ്ണാർക്കാട്
കനത്തമഴയിൽ ഉരുൾപൊട്ടലുണ്ടായ പാലക്കയത്ത് വെള്ളമിറങ്ങിയെങ്കിലും ആശങ്കയൊഴിയാതെ മലയോര ജനത. വീടുകളിലും പാലക്കയം അങ്ങാടിയിലെ കടകളിലും കാർമൽ സ്കൂളിലും വെള്ളം കയറിയത് ജനകീയ ഇടപെടലിലൂടെ വൃത്തിയാക്കി. കെ ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ സബ് കലക്ടർ ഡി ധർമലശ്രീ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് പാലക്കയം പാരിഷ്ഹാളിൽ നടന്ന അവലോകന യോഗത്തിൽ കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി.
കാർഷിക, റവന്യൂ നാശനഷ്ടം പരിശോധിച്ച് കണക്കെടുക്കുന്നതിന് റവന്യൂ, കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്തി. കൃഷി നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് എംഎൽഎ യോഗത്തിൽ ഉറപ്പു നൽകി.
സബ്കലക്ടർ ഡി ധർമലശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, അംഗങ്ങളായ തനൂജ രാധാകൃഷ്ണൻ, ബെറ്റി ലോറൻസ്, തഹസിൽദാർ എസ് ശ്രീജിത്, കൃഷി ഓഫീസർമാരായ പി അർച്ചന,അനീറ്റ, വി ഒ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കൃഷി, റവന്യൂ, വനം, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..