24 April Wednesday

കേരള കർഷകസംഘം 
ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
ശ്രീകൃഷ്ണപുരം 
കേരള കർഷകസംഘം 27–-ാമത് ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ശ്രീകൃഷ്ണപുരത്തും കടമ്പഴിപ്പുറത്തുമായി നടക്കും. ശനി രാവിലെ 10ന് പ്രതിനിധി സമ്മേളനം എം നാരായണൻ നഗറിൽ (ശ്രീകൃഷ്ണപുരം സംഗീതശിൽപ്പം ഓഡിറ്റോറിയം) ഓൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ  ഉദ്ഘാടനം ചെയ്യും. 
15 ഏരിയകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും 45 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 350 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. 
ഞായർ വൈകിട്ട് നാലിന്‌ കടമ്പഴിപ്പുറം ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് തുടങ്ങുന്ന പൊതുപ്രകടനത്തിൽ ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, ചെർപ്പുളശേരി, മണ്ണാർക്കാട്, മുണ്ടൂർ  ഏരിയകളിലെ 5,000 കർഷകർ അണിചേരും. വൈകിട്ട് അഞ്ചിന് കടമ്പഴിപ്പുറം ബസ്‌ സ്‌റ്റാൻഡിൽ കെ വി വിജയദാസ് നഗറിൽ ചേരുന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top