പാലക്കാട്
കേരള പൊലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ‘ആധുനിക സമൂഹത്തിൽ സ്ത്രീമുന്നേറ്റത്തിന്റെ അനിവാര്യതയും പൊലീസും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഉദ്‌ഘാടനം ചെയ്തു. വനിതാ കമീഷൻ അംഗമായിരുന്ന പി കെ സൈനബ, ജില്ലാ വനിതാ പ്രൊട്ടക്‌ഷൻ ഓഫീസർ വി എസ് ലൈജു എന്നിവർ വിഷയം അവതരിപ്പിച്ചു.
പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ സതീഷ്, പ്രസിഡന്റ് ഇ പി ശശി, ട്രഷറർ വി രാമൻ, സംസ്ഥാന നിർവാഹക സമിതിയംഗം സി പി സുധീഷ്, ജില്ലാ നിർവാഹകസമിതി അംഗങ്ങളായ പി ആർ ശാന്തകുമാരി, കെ രാധ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗം കെ ടി രാമദാസ്, ജില്ലാ സെക്രട്ടറി വി ജയൻ, ട്രഷറർ കെ യു അബ്ദുൾ ഷഫീഖ്, സ്വാഗതസംഘം ചെയർമാൻ കെ ഉണ്ണിക്കൃഷ്ണൻ, കൺവീനർ കെ സ്വാമിനാഥൻ, ബിന്ദു, പത്മജ എന്നിവർ സംസാരിച്ചു. 27, 28 തീയതികളിൽ പാലക്കാട് സൂര്യ രശ്‌മി ഓഡിറ്റോറിയത്തിൽ ജില്ലാ സമ്മേളനം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..