18 December Thursday
ദളിത് പീഡനങ്ങള്‍ക്കെതിരെ താക്കീത്

പോസ്റ്റ് ഓഫീസിലേക്ക് 
സംയുക്ത മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
 
പാലക്കാട്
രാജ്യത്ത് വർധിച്ചുവരുന്ന ദളിത് പീഡനങ്ങൾക്കെതിരെ കെഎസ്‍കെടിയു, പികെഎസ്, ബികെഎംയു, എഐഡിആർഎം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഒലവക്കോട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. 
ബികെഎംയു ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. എംഎൽഎമാരായ കെ ശാന്തകുമാരി, പി പി സുമോദ്, കെഎസ്‍കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, ബികെഎംയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ സിദ്ധാർഥ്, പികെഎസ് ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top