25 April Thursday

എഴുത്തുലോട്ടറിക്കെതിരെ 
നടപടി സ്വീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ലോട്ടറി ഏജന്റ്സ് ആൻഡ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ 
സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ് എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
എഴുത്തുലോട്ടറിക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ലോട്ടറി ഏജന്റ്സ് ആൻഡ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ  ആവശ്യപ്പെട്ടു. 
സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ് എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി ജെ സുരേഷ്ബാബു അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി ബി സുബൈർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി സരള, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം രവീന്ദ്രൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ലീലാധരൻ, കെ ആർ വിജയൻ എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി ടി കെ നൗഷാദ് സ്വാഗതവും ട്രഷറർ വി ബിനു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top