19 April Friday

ധോണിയില്‍ വീണ്ടും 
കാട്ടാനയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ധോണിയിൽ തിങ്കളാഴ്ച രാത്രി ആന എത്തിയപ്പോള്‍

ധോണി

പി ടി ഏഴിനെ പിടികൂടിയതിന് പിന്നാലെ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് കൊമ്പൻ അരിമണി ഭാ​ഗത്ത് ഇറങ്ങിയത്. വാഴയും തെങ്ങും നെല്ലും നശിപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ജനവാസമേഖലയിൽ തുടർന്നു. 
ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതപ്രതികരണ സേന അരിമണിയിലെത്തി ആനയെ കാട്ടിലേക്ക് കയറ്റി. പി ടി ഏഴ് പിടിയിലായ അടുത്ത ദിവസം തന്നെ മറ്റൊരു കൊമ്പൻ ഇറങ്ങിയത് ധോണിയിലെ ജനങ്ങളെ ആശങ്കയിലാക്കി. പ്രദേശത്ത് ദ്രുതപ്രതികരണ സേന നിലയുറപ്പിച്ചിട്ടുണ്ട്.  നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റി. പി ടി ഏഴ് വരുന്ന അതേ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച കൊമ്പനെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top