29 March Friday
സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

ജില്ലാതല സമ്മാനദാനവും കലാവിരുന്നും 26ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
പാലക്കാട്‌ 
സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  ജില്ലാ വിജയികൾക്കുള്ള സമ്മാന വിതരണവും കലാവിരുന്നും 26ന്‌ നടക്കും. പാലക്കാട്‌ രാപ്പാടിയിൽ വൈകിട്ട്‌ അഞ്ചിന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ജനപ്രതിനിധികൾ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമ്മാന വിതരണത്തിനൊപ്പം ജാസി ഗിഫ്‌റ്റും സുബി സുരേഷും അവതരിപ്പിക്കുന്ന കലാവിരുന്ന്‌ അരങ്ങേറും.
ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ്‌ മത്സരമായ അക്ഷരമുറ്റം ജില്ലാ വിജയികൾക്ക്‌ ഒന്നാംസ്ഥാനത്തിന്‌ 10,000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാംസ്ഥാനത്തിന്‌ 5000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സാഹിത്യ മത്സരത്തിന്റെ ഒന്നാംസ്ഥാനക്കാർക്ക്‌ 5000, രണ്ടാംസ്ഥാനക്കാർക്ക്‌ 3000 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. അക്ഷരമുറ്റം ജില്ലാ ക്വിസ്‌, സാഹിത്യമത്സരം എന്നിവ നവംബർ 27ന്‌ പാലക്കാട്‌ ഗവ.വിക്ടോറിയ കോളേജിലാണ്‌ നടന്നത്‌.  ചടങ്ങിലേക്ക്‌ വരുന്നവർ ദേശാഭിമാനി നൽകിയ സൗജന്യപാസുമായാണ്‌ എത്തേണ്ടത്‌.  
സാങ്കേതിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവിയുടെ എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്ന ടാൽ റോപ്പിന്റെ എഡ്ടെക് സ്ഥാപനമായ ‘സ്‌റ്റെയ്‌പ്‌' ആണ് അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2022ന്റെ ടൈറ്റിൽ സ്പോൺസർ. കോഴിക്കോട്ടുനിന്ന്‌ അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്‌കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവന മേഖലയിൽ കേരളത്തിൽനിന്ന്‌ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്, ഹെയർകെയർ പ്രോഡക്ട് നിർമാതാക്കളായ ഹരീതകി, ആയുർവേദ ചികിത്സാരം​ഗത്തെ പ്രമുഖരായ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, എൻട്രൻസ് പരിശീലന സ്ഥാപനമായ കെബിഎസ് അക്കാദമി, മദേഴ്സ് ഗോൾഡ് എന്നിവരാണ് സഹ സ്പോൺസർമാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top