29 March Friday

ഏരിയ സമ്മേളനങ്ങൾ 13 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
പാലക്കാട്‌
സിപിഐ എം 23–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്തി, കുറവുകൾ കണ്ടെത്തിയും കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ആശയം മിനുക്കിയെടുത്തും ജില്ലയിലെ 2,962 ബ്രാഞ്ചുകളിലുമാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. സംഘടനാരീതിയും അച്ചടക്കം പാലിച്ചും കാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്‌തും അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തിയുമാണ്‌ സമ്മേളനങ്ങൾ നടന്നത്.  
 139 ബ്രാഞ്ചുകളിൽ വനിതകളാണ്‌ സെക്രട്ടറിമാർ. ചരിത്രത്തിൽ ആദ്യമായാണ്‌ ജില്ലയില്‍ ഇത്രയധികം ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരാകുന്നത്‌. അംഗങ്ങളുടെ എണ്ണം അനുസരിച്ച്‌ സമ്മേളനങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ വിഭജിച്ചു. ഇതേ രീതി ലോക്കൽ സമ്മേളനങ്ങളിലും അവലംബിക്കും. 
പത്തിലധികം ലോക്കൽ കമ്മിറ്റികൾ ഇതിനകം വിഭജിച്ചു. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജനകീയ പ്രശ്നങ്ങളിൽ പാർടിയുടെ ഇടപെടൽ ഉറപ്പാക്കാനും ജനപിന്തുണ ആർജിക്കാനുമാണ്‌  കമ്മിറ്റികൾ വിഭജിക്കുന്നത്‌. 
നവംമ്പർ പതിനഞ്ചിനകം 145 ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനത്തിലേക്ക്‌ കടക്കും. ജില്ലയിലെ ഏരിയ സമ്മേളനങ്ങൾക്ക് നവംമ്പർ 13ന് തുടക്കമാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top