മണ്ണാർക്കാട്
പത്താമത് ദേശീയ സബ്ജൂനിയർ നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ് -2023 മണ്ണാർക്കാട്ട് തുടങ്ങി. ആദ്യമത്സരത്തിൽ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന് മധ്യപ്രദേശിനെ പരാജയപ്പെടുത്തി. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഒസാമ മൂന്ന് ഗോൾ നേടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 12 സംസ്ഥാനത്തുനിന്നുള്ള ടീമുകൾ പങ്കെടുക്കുന്നുണ്ട്. പുലാപ്പറ്റ ഉമ്മനഴി അൽ റിയ സ്‌റ്റേഡിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷനായി.
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ കിക്കോഫ് ചെയ്തു. നഗരസഭാ കൗൺസിലർ വി ഷമീർ, ഡി ഇബ്രാഹിം, ഷിഹാബ്, വി നൗഷാദ്, പ്രവീൺ സാഗ്‌ദേ (മധ്യപ്രദേശ്), എസ് ശിവഷൺമുഖൻ, ബിജു വർഗീസ്, കെ രാജഗോപാൽ, പി നാസർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..