പാലക്കാട്
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 29ന് നടക്കുന്ന ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ കോൺഫെഡറേഷൻ ഓഫ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി എം എസ് സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഉണ്ണി അധ്യക്ഷനായി.
ഓട്ടോ- ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എ വി സുരേഷ്, പ്രസിഡന്റ് കെ ബാബു എംഎൽഎ, ടിപ്പർ ആൻഡ് ഹൈഡ്രോളിക് വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ജോൺസൺ ജേക്കബ്, ഓട്ടോ കൺസൾട്ടന്റ്-സ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് ദാവൂദ്, ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ കെ രാധാകൃഷ്ണൻ, പി ജി മോഹൻകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..