25 April Thursday
ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആന്‍ഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം

ഡാമുകളിൽനിന്ന് മണ്ണും മണലും എടുക്കാൻ സംവിധാനമൊരുക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ജില്ലയിലെ ഡാമുകളിൽനിന്ന് മണ്ണും മണലും എടുക്കാൻ സംവിധാനമൊരുക്കണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചുമട്ട് തൊഴിലാളി നിയമം പരിഷ്കരിക്കണമെന്നും ഗവർണർ ആരിഫ് മൊഹമ്മദ്ഖാനെ പ്രസിഡന്റ് തിരിച്ച് വിളിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ​
കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ (കാട്ടാക്കട ശശി നഗർ) ചേർന്ന ജില്ലാ സമ്മേളനം കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം എസ് സ്കറിയ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് പി എൻ മോഹനൻ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി സി ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, യൂണിയൻ ജില്ലാ ട്രഷറർ ബി വിജയൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ ശശി (പ്രസിഡന്റ്), പി എൻ മോഹനൻ (സെക്രട്ടറി), ബി വിജയൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top