24 April Wednesday

കോൺഗ്രസ്‌–-ബിജെപി സഖ്യത്തിന്റെ ആഗ്രഹം നടക്കില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
പാലക്കാട്‌
വികസന പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയമാനം കണ്ടെത്താനുള്ള കോൺഗ്രസ്‌ – -ബിജെപി സഖ്യത്തിന്റെ ആഗ്രഹം നടക്കില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സർക്കാർ നേരിട്ട്‌ നേതൃത്വം നൽകുന്ന പദ്ധതിയാണ് തരൂർ മണ്ഡലത്തിലെ പാപ്‌കോസ്‌ റൈസ്‌മിൽ. ജില്ലയിലെ മുപ്പതോളം സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ നേതൃത്വത്തിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്. സ്ഥലമെടുപ്പുമുതൽ എല്ലാം കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിലാണ്‌. സംസ്ഥാന സർക്കാരിന്റെ സഹായവുമുണ്ട്‌. ഭരണസമിതിക്ക്‌ എല്ലാ സഹായവും ചെയ്‌തത്‌ ബന്ധപ്പെട്ട വകുപ്പാണ്‌. ആവശ്യമായ ഘട്ടങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ മന്ത്രിയായിരുന്ന എ കെ ബാലനും സഹായിച്ചു.
സംസ്ഥാനത്ത്‌ കൂടുതൽ വികസന പ്രവർത്തനം നടന്ന മണ്ഡലങ്ങളിലൊന്നാണ്‌ തരൂർ. രാഷ്‌ട്രീയം നോക്കാതെ എല്ലാ പഞ്ചായത്തിലും വികസനം നടപ്പാക്കാൻ എ കെ ബാലൻ നേതൃത്വം നൽകി. എംഎൽഎ, മന്ത്രി എന്നീ നിലകളിൽ നിരവധി വികസനം നടത്തിയിട്ടും ആരും ചെറിയ ആക്ഷേപംപോലും ഉന്നയിച്ചില്ല. എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങൾ അകമഴിഞ്ഞ പിന്തുണയും നൽകി. 
സിപിഐ എം നേതൃത്വം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും സുതാര്യത ഉറപ്പാക്കുക സാധാരണമാണ്‌. ആക്ഷേപം വന്നാൽ പാർടി പരിശോധിക്കുന്നതും സാധാരണ കാര്യമാണ്‌. ആർക്കെങ്കിലും വ്യക്തിപരമായോ അല്ലാതെയോ പങ്കുണ്ടെങ്കിൽ ആവശ്യമായ തീരുമാനമെടുക്കും. ഇതിലെവിടെയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധിയുടെ പേരില്ലെന്ന്‌ വ്യക്തമായിരിക്കെ രാഷ്‌ട്രീയ മുതലെടുപ്പിന് ബോധപൂർവം ചിലര്‍ ആക്ഷേപം ഉന്നയിക്കുകയാണ്‌. ഇത്‌ മണ്ഡലത്തിലെ കോൺഗ്രസ്‌, ബിജെപി അണികൾപോലും വിശ്വസിക്കില്ല. 
സംരംഭം ശരിയായ വിധം പൂർത്തിയാക്കാനാണ്‌ പാർടി അന്വേഷണം. അതിനപ്പുറം രാഷ്‌ട്രീയമാനം കണ്ടെത്താൻ ശ്രമിക്കുന്ന കോൺഗ്രസ്‌–- ബിജെപി സഖ്യത്തിന്റെ ശ്രമം വിലപ്പോകില്ലെന്ന്‌ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top