19 April Friday

കുടുംബശ്രീ ‘അരങ്ങ് 2023’ ജില്ലാ കലോത്സവം 25ന്

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

 പാലക്കാട്‌

കുടുംബശ്രീ ‘അരങ്ങ് 2023’ ജില്ലാ കലോത്സവം 25ന് രാവിലെ 9.30ന് പാലക്കാട് മേഴ്‌സി കോളേജിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയാകും. താലൂക്ക് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച 1200- കലാപ്രതിഭകൾ പങ്കെടുക്കും.
കലോത്സവ നടത്തിപ്പിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ജനറൽ കൺവീനറായും 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർപേഴ്‌സൺ പ്രിയ അജയൻ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top