ഒറ്റപ്പാലം
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും ഒറ്റപ്പാലം താലൂക്ക് പരാതി പരിഹാര അദാലത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.
അദാലത്തിൽ ലഭിച്ച 952 പരാതികളിൽ 526 എണ്ണം തീർപ്പാക്കി. 101 എണ്ണം നിരസിച്ചു. ബാക്കിയുള്ളവ തീർപ്പാക്കാൻ അതതു വകുപ്പുകൾക്ക് കൈമാറി. എംഎൽഎമാരായ പി മമ്മിക്കുട്ടി, കെ പ്രേംകുമാർ, കലക്ടർ ഡോ. എസ് ചിത്ര, സബ്കലക്ടർ ഡി ധർമലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി രഞ്‌ജിത്, എഡിഎം കെ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന രാജേന്ദ്രപ്രസാദ്, സുനിത ജോസഫ്, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ ജാനകീദേവി, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..