20 April Saturday

ഓട്ടോയും 
പിക്കപ് വാനും 
കൂട്ടിയിടിച്ച് 
കുഞ്ഞ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
വടക്കഞ്ചേരി
കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് നാവിളിൻചോലയ്‌ക്കുസമീപം ഓട്ടോയും പിക്കപ് വാനും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുഞ്ഞ്‌ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മംഗലംഡാം ആനക്കുഴിപ്പാടം തോട്ടിങ്ങൽ അജീഷിന്റെ മകൻ അജിനേഷാണ് മരിച്ചത്. അജീഷിന്റെ ഭാര്യ ജാസ്മിൻ (21) ജാസ്മിന്റെ മാതാപിതാക്കളായ കിഴക്കഞ്ചേരി വാൽക്കുളമ്പ് തോണപ്ലാക്കൽ ജോൺ (60), സിസിലി (39) ഓട്ടോ ഡ്രൈവർ ബിനു (44) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ നെന്മാറയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
നാവിളിൻചോലയ്‌ക്ക് സമീപം ഞായറാഴ്ച പകൽ 12.30നാണ്‌ അപകടം. ഗർഭിണിയായ ജാസ്മിനെ ഭർത്താവിന്റെ വീട്ടിൽനിന്ന്‌ പ്രസവത്തിന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിക്കപ് ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ഓട്ടോയിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുവീണാണ് കുട്ടി മരിച്ചത്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മംഗലംഡാം പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top