പാലക്കാട്
എസ്ബിഐ ജീവനക്കാര്‍ 30ന് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എൻ എസ് വൈ ഷാഹിൻ, ആര്‍ ഗണേഷ്, ആർ സുരേഷ്‌കുമാർ, ഗണേഷ് അയ്യർ എന്നിവര്‍ സംസാരിച്ചു.
ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിലാണ് 30ന് സമരം. എംപിഎസ്എഫ് വിപണന–- -വിൽപ്പന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ കുറവ് സ്ഥിരം നിയമനത്തിലൂടെ നികത്തുക, ദ്രോഹപരമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..