25 April Thursday

യുഡിഎഫ്‌ അഴിമതിക്കെതിരെ 
സിപിഐ എം പ്രചാരണ ജാഥ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
കൂറ്റനാട്
ചാലിശേരി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐ എം ലോക്കൽ കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. ചൊവ്വാഴ്ച പഞ്ചായത്തിലേക്ക് നടത്തുന്ന ബഹുജന മാർച്ചിന്റെ ഭാഗമായാണ്‌ ജാഥ നടത്തിയത്‌. ലോക്കൽ സെക്രട്ടറി പി വി രജീഷ് ക്യാപ്റ്റനായി. ഏരിയ കമ്മിറ്റി അംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ ആലിക്കരയിൽനിന്ന്‌ ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്കു ശേഷം മെയിൻ റോഡ് സെന്ററിൽ സമാപിച്ചു. എ എം അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. എ എ മൊഹിയുദ്ദീൻ, സി മൂസ എന്നിവർ സംസാരിച്ചു. ജാഥ  സമാപന പൊതുയോഗം ഏരിയ കമ്മിറ്റി അംഗം പി ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സ്വീകരണകേന്ദ്രങ്ങളിൽ  ജാഥ ക്യാപ്റ്റൻ പി വി രജീഷ്, മാനേജർ ടി എം കുഞ്ഞുക്കുട്ടൻ, അംഗങ്ങളായ വി എസ് ശിവാസ്, കെ എ പ്രയാൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top