23 April Tuesday

റിപ്പബ്ലിക്‌ ദിനാഘോഷം; 
സുരക്ഷ ശക്തമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
പാലക്കാട്‌
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.  സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബോംബ് സ്ക്വാഡ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന  നടത്തി. 
മദ്യം, മയക്കുമരുന്ന് തുടങ്ങി നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയാൻ ജില്ലാ അതിർത്തികളിലും മറ്റ് പ്രധാന ഇടങ്ങളിലുമായി 3165 വാഹനം പരിശോധിച്ചു. ലോഡ്‌ജുകൾ, ബസ് സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 112 ലധികം ഇടങ്ങളിൽ പരിശോധന നടത്തി.
സ്ഥിരം കുറ്റവാളികളായ 224 പേരെ നിരീക്ഷിച്ചു. പിടികിട്ടാപ്പുള്ളികളും സമീപകാല കുറ്റവാളികളുമായ 54 പേരെ അറസ്റ്റ് ചെയ്തു. വിവിധ കേസിൽ വാറണ്ട് പ്രതികളായ 187 പേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിക്കുകയും മദ്യപിച്ച് വാഹനമോടിക്കുകയും ചെയ്ത 196 പേർക്കെതിരെ കേസെടുത്തു. ലഹരി  വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 15 കേസ്‌ രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈഎസ്‌പിമാരുടെയും നേതൃത്വത്തിലാണ്‌ പരിശോധന. 84 പട്രോളിങ് ടീം പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top