28 March Thursday

സിഐടിയു ജാഥകൾക്ക്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

പാലക്കാട്‌

കേന്ദ്രസർക്കാരിന്റെ തൊഴിലാളി –- ജനവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു നേതൃത്വത്തിൽ ജില്ലയിൽ പര്യടനം നടത്തുന്ന രണ്ട്‌ മേഖലാ ജാഥകൾ വെളളിയാഴ്‌ച വൈകിട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജാഥകൾ ശനി, ഞായർ ദിവസങ്ങളിൽ പര്യടനം നടത്തും.  സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎൽഎ ക്യാപ്‌റ്റനും സംസ്ഥാന കമ്മിറ്റിയംഗം എ പ്രഭാകരൻ മാനേജരുമായ പടിഞ്ഞാറൻ മേഖലാ ജാഥ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ തൃത്താല പടിഞ്ഞാറങ്ങാടിയിൽ സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  ഡിവിഷൻ സെക്രട്ടറി പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. എൻ ഉണ്ണികൃഷ്ണൻ സംസാരിച്ചു. വി അനിരുദ്ധൻ സ്വാഗതം പറഞ്ഞു. വി സരള, ടി എം ജമീല, എൻ ഉണ്ണികൃഷ്ണൻ, സി കെ ചാമുണ്ണി, പി എൻ മോഹനൻ എന്നിവരാണ്‌ ജാഥാംഗങ്ങൾ.  ജില്ലാ സെക്രട്ടറി എം ഹംസ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ മാനേജരുമായ കിഴക്കൻ മേഖലാ ജാഥ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ കഞ്ചിക്കോട്ട്‌ സിഐടിയു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജാഥാ ക്യാപ്റ്റൻ എം ഹംസ, മാനേജർ ടി കെ അച്യുതൻ, എം പത്മിനി, വി വി വിജയൻ, സി ധന്യ, പുതുശേരി ഡിവിഷൻ സെക്രട്ടറി കെ സുരേഷ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ബിജോയ്, എം സുഭാഷ്,  എസ് സുഭാഷ്, എൻ ചെക്കനാഥൻ എന്നിവർ സംസാരിച്ചു.  എസ്‌ ബി രാജു, എം പത്മിനി, വി എ മുരുകൻ, എം എസ്‌‌ സ്‌കറിയ, വി വി വിജയൻ എന്നിവരാണ്‌ ജാഥാംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top