20 April Saturday

വാട്ടർ അതോറിറ്റി സമര ശൃംഖല

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ശൃംഖല ജില്ലയിൽ രണ്ട്‌‌ കേന്ദ്രങ്ങളിൽ നടന്നു. പാലക്കാട്‌ കൽമണ്ഡപം വാട്ടർ അതോറിറ്റി അങ്കണത്തിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി കെ നൗഷാദ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ മലമ്പുഴ ബ്രാഞ്ച്‌ സെക്രട്ടറി നന്ദകുമാർ അധ്യക്ഷനായി. ‌കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി പി മുഹിദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ പ്രശോഭ്‌ സംസാരിച്ചു. ശിവദാസൻ സ്വാഗതവും അഭീഷ്‌ നന്ദിയും പറഞ്ഞു. ആലത്തൂർ സബ്‌ ഡിവിഷൻ ഓഫീസിനുമുന്നിൽ‌ സിഐടിയു ഡിവിഷൻ സെക്രട്ടറി കെ മാണിക്യൻ ഉദ്ഘാടനം ചെയ്‌തു. ചിറ്റൂർ ബ്രാഞ്ച്‌ സെക്രട്ടറി എൻ ജി കലാധരൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി പി മുഹിദീൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, ട്രഷറർ പി മോഹൻദാസ്‌ എന്നിവർ സംസാരിച്ചു. വി പ്രജീവ്‌ സ്വാഗതവും വി ദാമോദരൻ നന്ദിയും പറഞ്ഞു. പകൽ 10.30 മുതൽ ഒന്നുവരെയാണ്‌ ശൃംഖല നടത്തിയത്‌.  ഒറ്റപ്പാലം, ഷൊർണൂർ കേന്ദ്രങ്ങളിൽ 25ന് ശൃംഖല സംഘടിപ്പിക്കും. ഒറ്റപ്പാലം സബ്‌ഡിവിഷൻ ഓഫീസിനുമുന്നിൽ സിഐടിയു ഡിവിഷൻ സെക്രട്ടറി കെ ഭാസ്കരനും ഷൊർണൂർ സബ്‌ഡിവിഷൻ ഓഫീസിൽ സിഐടിയു ഡിവിഷൻ ജോയിന്റ്‌ സെക്രട്ടറി എം കെ ജയപ്രകാശും ഉദ്ഘാടനം ചെയ്യും.  ജലവിതരണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക, മാനേജ്‌മെന്റിന്റെ തെറ്റായ നയം തിരുത്തുക, ടെക്‌നിക്കൽ സ്‌പെഷ്യൽ റൂൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ശൃംഖല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top