06 December Wednesday
മാലിന്യമുക്തം നവകേരളം

ഒക്ടോബര്‍ 2 മുതല്‍ ദശദിന പരിപാടി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
പാലക്കാട്‌
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ദശദിന പരിപാടി സംഘടിപ്പിക്കും. പൊതുസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തും. ഇതിന് മുന്നോടിയായി പ്രത്യേകം അയൽക്കൂട്ടങ്ങളും ബാലസഭകളും ചേരും. വലിച്ചെറിയൽ മുക്ത അയൽക്കൂട്ടഭവനങ്ങൾ, ഹരിതകർമസേനക്ക് 100 ശതമാനം യൂസർ ഫീ നൽകൽ,  അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ചു നൽകൽ, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരുടെ വിവരശേഖരണം, മാലിന്യ മുക്ത നവകേരളത്തിനായി എന്റെ അയൽക്കൂട്ടത്തിന് എന്ത് ചെയ്യാനാവും എന്ന ചർച്ച എന്നിവ ലക്ഷ്യമിട്ടാണ് പ്രത്യേക അയൽക്കൂട്ടം.
   ജലാശയങ്ങളുടെ ശുചീകരണത്തിന് പ്രാധാന്യം നൽകും. ഹരിതകർമസേന അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. യുവജനങ്ങൾ, എൻഎസ്എസ്, എൻസിസി, എസ്പിസി എന്നിവരുടെ സേവനങ്ങളും ഉറപ്പാക്കും. 26ന് ജില്ലാ ക്യാമ്പയിൻ സെൽ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കും. അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി പ്രദീപ്കുമാർ, നവകേരളം കോ–--ഓർഡിനേറ്റർ പി സെയ്‌തലവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top