20 April Saturday
ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

എസ്എഫ്ഐ ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

എസ്എഫ്ഐ ജില്ലാ പ്രവർത്തക കൺവൻഷൻ കേന്ദ്ര കമ്മിറ്റി അം​ഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
കലിക്കറ്റ് സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധ നിലപാടിനെതിരെ എസ്എഫ്ഐ നടത്തുന്ന രാപ്പകൽ സമരത്തിന് പിന്തുണയുമായി ബുധനാഴ്‌ച ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ കോളേജുകളിലും സദസ്സ് നടക്കും. 
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിലും ഇന്ധനവില വർധനയിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് 29ന് സേവ് ഇന്ത്യ ജാഥ നടത്തും. 
ഏരിയ കേന്ദ്രങ്ങളിലാണ് ജാഥ. ഒക്ടോബർ നാലിന് കോളേജ്‌ തുറക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐ പ്രവർത്തകർ ശുചീകരണം പൂർത്തിയാക്കും. വിദ്യാർഥികളെ സ്വീകരിക്കാനും കോളേജുകൾ ഒരുക്കാനും ബുധനാഴ്ചമുതൽ രം​ഗത്തിറങ്ങാൻ കൺവൻഷൻ ആവശ്യപ്പെട്ടു. 
പാലക്കാട്ട്‌ എം പി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ കേന്ദ്ര കമ്മിറ്റി അം​ഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ദിനനാഥ്, പി ജിഷ്ണു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top