10 July Thursday

ഖാദി തൊഴിലാളികള്‍ 
സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ജില്ലാ ഖാദി ​ഗ്രാമ വ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ സമരം
 സിഐടിയു ജില്ലാ ട്രഷറര്‍ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ഖാദിതൊഴിലാളികളുടെ അനിശ്ചിതകാല സത്യ​ഗ്രഹ സമരം തുടരുന്നു. ജില്ലാ ഖാദി ​ഗ്രാമ വ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഖാദി പ്രോജക്ട് ഓഫീസിന് മുന്നിൽ ആരംഭിച്ച സമരത്തിന്റെ രണ്ടാം ദിനം സിഐടിയു ജില്ലാ ട്രഷറർ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ കുമാരി അധ്യക്ഷയായി. 
സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി സരള, യൂണിയൻ ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാരി, ട്രഷറർ കെ കെ സുമതി, കെ ബീന, പി രാജകുമാരി എന്നിവർ സംസാരിച്ചു. 
കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, നിയമാനുസൃത മിനിമംകൂലി നിശ്ചിത തീയതിക്കകം നൽകുക, തൊഴിൽ സ്തംഭനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബുധനാഴ്ച സമരം രാവിലെ 10ന് സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top