25 April Thursday

കര്‍ഷക സമരം 62–ാം ദിനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021
പാലക്കാട്
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽ​ഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി പാലക്കാട്ട്‌ നടത്തുന്ന സമരം 62–ാം ദിനത്തിലേക്ക് . അഞ്ചുവിളക്കിന്‌ സമീപം നടക്കുന്ന സമരം ഞായറാഴ്ച സംയുക്ത സമര സമിതി ചെയർമാൻ ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അം​ഗം ഇ എൻ രവീന്ദ്രൻ അധ്യക്ഷനായി.
ലോക് താന്ത്രിക് ജനതാദൾ ജില്ലാ സെക്രട്ടറി എ ഭാസ്കരൻ സംസാരിച്ചു. കർഷക സംഘം വടക്കഞ്ചേരി ഏരിയ സെക്രട്ടറി പി എം കലാധരൻ സ്വാ​ഗതവും ഏരിയ കമ്മിറ്റി അം​ഗം രവീന്ദ്രൻ കുന്നംപുള്ളി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top