20 April Saturday
ആദ്യദിവസം 19 പേരെ പ്രവേശിപ്പിച്ചു

കിന്‍ഫ്രയും തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
പാലക്കാട്‌
കഞ്ചിക്കോട്‌ കിൻഫ്രയിലും കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഇതോടെ ജില്ലയിലെ മൂന്ന്‌ സർക്കാർ ചികിത്സാകേന്ദ്രങ്ങളിലാണ്‌ കോവിഡ്‌ രോഗികളുള്ളത്‌. 
20 സ്വകാര്യ ആശുപത്രികളിലും രോഗികളുണ്ട്‌. കിൻഫ്രയിൽ ആദ്യദിവസം 19 പേരെ പ്രവേശിപ്പിച്ചു. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ 25 രോഗികളും സ്വകാര്യ ആശുപത്രികളിൽ 224 പേരും ചികിത്സയിലുണ്ട്‌. 
കൂടുതൽ പേരും വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നതിനാൽ ആശുപത്രികളിൽ തിരക്കായിട്ടില്ല. കരുതൽ എന്ന നിലയിൽ പ്ലാച്ചിമട ചികിത്സാകേന്ദ്രവും സജ്ജമാക്കി.
സർക്കാർ ആശുപത്രികളിൽ ആകെ 242 കിടക്കയുള്ളതിൽ 126 എണ്ണത്തിൽ രോഗികളുണ്ട്‌. ജില്ലാ ആശുപത്രിയിലെ ഐസിയു കിടക്കകളിൽ 56 എണ്ണത്തിലും രോഗികളുണ്ട്‌. 24 വെന്റിലേറ്ററിൽ മൂന്നെണ്ണത്തിലും 24  ഇൻവേസിവ്‌ വെന്റിലേറ്ററുകളിൽ മൂന്നെണ്ണത്തിലുമാണ്‌ കോവിഡ്‌ ബാധിതരുള്ളത്‌. സ്വകാര്യ ആശുപത്രികളിലെ സാധാരണ 1623 കിടക്കകളിൽ 224  എണ്ണത്തിലാണ്‌ രോഗികളുള്ളത്‌. 
463 ഓക്‌സിജൻ കിടക്കയുള്ളതിൽ 70 എണ്ണത്തിലും  150 ഐസിയു കിടക്കയുള്ളതിൽ 24 എണ്ണത്തിലും രോഗികളുണ്ട്‌. 47 നോൺ ഇൻവേസീവ്‌ കിടക്കകളിൽ എട്ടെണ്ണത്തിലും 30 ഇൻവേസീവ്‌ കിടക്കകളിൽ മൂന്നണ്ണത്തിലും രോഗികളുണ്ട്‌. ആകെ 1,623 കിടക്കകളിൽ 224 എണ്ണത്തിൽ മാത്രമാണ്‌ രോഗികളുള്ളത്‌. 77 വെന്റിലേറ്റർ കിടക്കകളിൽ 66 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. രോഗികളുടെ എണ്ണം ദിവസേന ഉയരുന്ന സാഹചര്യത്തിൽ ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെ സജ്ജമാണ്‌.
കരുതലോടെ 
ആയുർവേദ വകുപ്പ്
കോവിഡിന്റെ മൂന്നാം വരവിനെ നേരിടാൻ ഭാരതീയ ചികിത്സാവകുപ്പ് സജ്ജം. പ്രതിരോധ മരുന്ന്‌, യോഗ, പ്രാണായാമം, കോവിഡ് വന്നുപോയവർക്കുള്ള മരുന്നുകൾ തുടങ്ങിയ ചികിത്സയുണ്ട്‌. ജില്ലയിലെ 95 ആയുർവേദ ഡിസ്പെൻസറികൾ, 7 ആശുപത്രികൾ എന്നിവ വഴിയാണ് സേവനങ്ങൾ. 
ആയുർരക്ഷാ ടാസ്ക് ഫോഴ്സ് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ചികിത്സയുണ്ട്‌. മരുന്നുകൾക്കും നിർദേശങ്ങൾക്കും അടുത്തുള്ള ആയുർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. 
ഭാരതീയ ചികിത്സാ വകുപ്പിന്റെ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ഷിബു അറിയിച്ചു. മൊബൈൽ: 9847363676.
 
കുറയാതെ കോവിഡ്; 2,345 പേർ‍ക്ക്
ജില്ലയിൽ കോവിഡ് കുറയുന്നില്ല. വെള്ളിയാഴ്ച  2,345 പേർക്ക് കോവിഡ് –- 19 സ്ഥിരീകരിച്ചു.  സമ്പർക്കത്തിലൂടെ 2,271 പേർ, ഉറവിടം വ്യക്തമല്ലാതെ 46 പേർ, ആരോഗ്യപ്രവർത്തകരായ 28 പേർ  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 
551 പേർ‍ രോഗമുക്തരായി. 5,587 പേരിൽ പരിശോധന നടത്തി. 41.97 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. പാലക്കാട് നഗരസഭ പരിധിയിലാണ് കൂടുതൽ രോഗികൾ. 431 പേർ. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,483 ആയി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top