20 April Saturday
കനത്ത മഴ

10.31 കോടിയുടെ 
കൃഷിനാശം

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021

കുഴൽമന്ദം കണ്ണന്നൂർ മരുതിപ്പാടം പാടശേഖരത്തിലെ വേലുക്കുട്ടിയുടെ നെൽപ്പാടം മഴയിൽ വെള്ളം കയറി നശിച്ച നിലയിൽ

പാലക്കാട്‌
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ 10.31 കോടി രൂപയുടെ കൃഷിനാശം. കൃഷിഭവനുകൾ മുഖേന ശേഖരിച്ച കണക്കാണിത്‌. ആകെ 1, 442 കർഷകരുടെ കൃഷി നശിച്ചു. ഇതിൽ 1,380 കർഷകരുടെയും ഒന്നാംവിള നെല്ലാണ്‌ നശിച്ചത്‌. 673.5 ഹെക്ടർ സ്ഥലത്തെ നെല്ല്‌ വെള്ളം കയറിയും വീണും നശിച്ചു. 10.10 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടാംവിള നെൽകൃഷിക്കായി തയ്യാറെടുത്ത 22 കർഷകർക്കും നഷ്‌ടമുണ്ടായി. ഞാറ്റടികളടക്കം 9.5 ഹെക്ടറിൽ 14.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. 
4.4  ഹെക്ടറിലെ പാവൽ, പടവലം അടക്കം പന്തലിട്ടുവളർത്തുന്ന കൃഷി നശിച്ചു. 1.98 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1.60 ലക്ഷം രൂപയുടെ മറ്റ് പച്ചക്കറിക്കൃഷിയും നശിച്ചു. തെങ്ങുകൃഷിയിൽ 75,000 രൂപയുടെയും ഇഞ്ചിക്കൃഷിയിൽ 60,000 രൂപയുടെയും വാഴക്കൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ജൂൺ ഒന്നുമുതൽ ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് ആകെ 61.46 കോടി രൂപയുടെ കൃഷിനാശം ജില്ലയിലുണ്ടായി. 10,430 കർഷകരുടെ കൃഷിയാണ്‌ നശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top