23 April Tuesday

‘നിറ’കൊയ്‌ത്തുയന്ത്രങ്ങൾ 
കർഷകർക്ക്‌ തുണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ആലത്തൂരിൽ നിറ പദ്ധതിയിൽ നെല്ല് കൊയ്-തെടുക്കുന്നു

ആലത്തൂർ
കോവിഡ്‌ അടച്ചിടലും അമിതമായ ഇന്ധനവിലയും പ്രളയ ഭീഷണിയും കാരണം ഇതര സംസ്ഥാന കൊയ്‌ത്തുയന്ത്രങ്ങൾ പിൻവാങ്ങിയപ്പോൾ ‘നിറ’ പദ്ധതിയുടെ കൊയ്‌ത്തുയന്ത്രങ്ങൾ കർഷകർക്ക്‌ തുണയായി. കെ ഡി പ്രസേനൻ എംഎൽഎ നേതൃത്വത്തിലുള്ള ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി (നിറ) കൊയ്‌ത്തുയന്ത്രങ്ങളാണ് പ്രതിസന്ധി കാലത്തും കർഷകർക്ക് ആശ്വാസമേകുന്നത്. 
അഞ്ച്‌ വർഷമായി ‘നിറ കൊയ്‌ത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലൂടെ മിതമായ നിരക്കിൽ കൊയ്‌ത്തുയന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. നിറയുടെ തുടക്കത്തിൽ തന്നെ പദ്ധതിയെ തകർക്കാൻ ചില ഇതരസംസ്ഥാന ഏജന്റുമാർ രംഗത്തിറങ്ങിയിരുന്നു.
ഇന്ധനവില വർധനയിലും വാടക ഉയര്‍ത്താതെ കഴിഞ്ഞ വര്‍ഷത്തേതുപോലെ 2300 രൂപ വാടകയിലാണ് നിറയുടെ കൊയത്തുയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്‌. അധികച്ചെലവ് സൊസൈറ്റി വഹിക്കും. 
പ്രളയ പ്രതിസന്ധിയിലും നിറയുടെ അമ്പതിലധികം കൊയ്‌ത്തുയന്ത്രങ്ങളാണ് 2300 രൂപ നിരക്കിൽ ആലത്തൂർ മണ്ഡലത്തിൽ കൊയ്‌ത്ത്‌ നടത്തുന്നത്. 
ഈ വർഷം 2400 രൂപയാണ് ഇതരസംസ്ഥാന യന്ത്രങ്ങൾ വാടക നിശ്ചയിച്ചതെങ്കിലും 2600 രൂപവരെ കർഷകരിൽനിന്ന്‌ ഈടാക്കുന്നു. കൂടാതെ ഇന്ധനവില വർധനയുടെ പേരിൽ വീണ്ടും വാടക കൂട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top