10 July Thursday

സി എച്ചിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

സി എച്ച് കണാരൻ ദിനത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തുന്നു

 പാലക്കാട്‌

കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അതുല്യ നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച്‌ കണാരന്റെ 49ാം ചരമവാർഷിക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പൊതുയോഗങ്ങൾ ഒഴിവാക്കി. 
ദേശാഭിമാനി പ്രചാരണത്തിന്റെ ഒരുമാസം നീളുന്ന പ്രവർത്തനങ്ങളുടെ സമാപനം കൂടിയായിരുന്നു. അനുസ്‌മരണത്തോടനുമന്ധിച്ച്‌ ജില്ലയിലെ മുഴുവൻ സിപിഐ എം ഓഫീസിലും പതാക ഉയർത്തി. 
ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തി. പാലക്കാട്‌ ദേശാഭിമാനി യൂണിറ്റിൽ മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ സെക്രട്ടറി സി സതീഷ്‌ ചന്ദ്രൻ പാതക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top