പാലക്കാട്
നവംബർ ഒന്നിന് തുറക്കാനിരിക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങുന്നു. 25 മുമ്പ് ശുചീകരണം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. അധ്യാപകരും ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്നാണ് ക്ലാസ് മുറികളും പരിസരവും ശുചീകരിക്കുന്നത്. സ്കൂളിന് ചുറ്റുമുള്ള കുറ്റിക്കാടുകൾ വെട്ടിയൊതുക്കി മൈതാനങ്ങളും പൂർവസ്ഥിതിയിലാക്കി.
ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ശുചീകരണം പൂർത്തിയാക്കി. വിദ്യാർഥികൾ ക്ലാസിലെത്തുമ്പോൾ പാലിക്കേണ്ട നിർദേശം സംബന്ധിച്ച് സ്കൂളുകളിൽ അധ്യാപക രക്ഷാകർതൃ സമിതി തദ്ദേശ സ്ഥാപന പ്രതിനിധിയുടെ അധ്യക്ഷതയിൽ യോഗങ്ങൾ ചേർന്നു.
ബയോബബിൾ (ഒരുപ്രത്യേക സ്ഥലത്തെ കോവിഡ് സുരക്ഷാരീതി) മാതൃകയിൽ ക്ലാസ് ഒരുക്കാൻ വിദ്യാർഥികളുടെ വിവരശേഖരണം അവസാന ഘട്ടത്തിലാണ്.
കോവിഡ് പടരുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ബയോബബിൾ സംവിധാനം ഒരുക്കുന്നത്. പതിനൊന്നുമുതൽ അധ്യാപകർ സ്‌കൂളിൽ എത്തുന്നുണ്ട്.
കൗൺസലിങ് ആവശ്യമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംവിധാനം സ്കൂൾ അധികൃതർ ഒരുക്കും. എല്ലാ ക്ലാസിലും സാനിറ്റൈസർ ലഭ്യമാക്കും. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..