പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 9.640 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ഉത്തരദിനാജ്പുർ സ്വദേശിയും അതിഥിത്തൊഴിലാളിയുമായ മുഹമ്മദ് ഇഫ്താകിർ (26) ആണ് അറസ്റ്റിലായത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‍സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽനിന്ന് കഞ്ചാവ് പിടികൂടിയത്.
കേരളത്തിലെ പലയിടത്തായി ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്‌തയാളാണ് പ്രതി. ആർപിഎഫ് സിഐ എൻ കേശവദാസ്, എക്‍സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്, ആർപിഎഫ് എസ്ഐ എ പി അജിത്ത് അശോക്, എഎസ്ഐ എസ് എം രവി, ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾ പി പി അബ്ദുൾ സത്താർ, പ്രിവന്റീവ് ഓഫീസർമാരായ കെ രാജേന്ദ്രൻ, ബി ജെ ശ്രീജി, പി അജിത്കുമാർ, സിഇഒമാരായ ബി ബിനു, സി വിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..