29 March Friday

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വീട്ടിലേക്ക് ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
ആലത്തൂർ
വാഹനത്തിന്‌ സൈഡ്‌ കൊടുക്കുന്നതിനിടെ കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട്‌ വീട്ടിലേക്ക് ചരിഞ്ഞു. കൊല്ലങ്കോട് നിന്ന്‌ എറണാകുളത്തേക്ക് അരിയുമായി പോയ ലോറിയാണ്‌ ഗോവിന്ദാപുരം–- മംഗലം സംസ്ഥാന പാതയിൽ ചിറ്റിലഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത്‌. രാമനിലയത്തിൽ ജയചന്ദ്രന്റെ വീടിനുമുന്നിലേക്കാണ്‌ ലോറി ചരിഞ്ഞത്‌. ചൊവ്വ പകൽ 1.40നായിരുന്നു അപകടം. എതിരെ വന്ന ട്രാവലറിന് സൈഡ് കൊടുത്തതോടെ റോഡ് ഇടിഞ്ഞ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വീടിന്റെ മതിലും പടിയും തകർത്താണ്‌ നിന്നത്‌. വീടിന്റെ മുറ്റത്തുണ്ടായിരുന്നു ജയചന്ദ്രൻ അപകടത്തിന്‌ മിനിറ്റുകൾക്ക്‌ മുമ്പാണ്‌ വീടിന് മുന്നിൽനിന്ന്‌ മാറിയത്. ആർക്കും പരിക്കില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top