25 April Thursday

പ്രതിനിധി സമ്മേളനം സമാപിച്ചു; 
നാളെ അരലക്ഷം പേരുടെ റാലി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കെഎസ്-കെടിയു സംസ്ഥാന പ്രതിനിധിസമ്മേളനത്തിൽ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ് എം വി ഗോവിന്ദൻ സംസാരിക്കുന്നു

ടി ചാത്തു നഗർ
കേരള സ്‌റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം സമാപിച്ചു. മൂന്ന്‌ ദിവസമായി പാലക്കാട്‌ ടി ചാത്തുനഗറിൽ (പ്രസന്നലക്ഷ്‌മി കല്യാണമണ്ഡപം) നടന്ന സമ്മേളനത്തിൽ സെക്രട്ടറി എൻ ചന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ 14 വനിതകൾ ഉൾപ്പെടെ 39 പ്രതിനിധികൾ പങ്കെടുത്തു. സെക്രട്ടറി എൻ ചന്ദ്രൻ മറുപടി പറഞ്ഞു.  17 പ്രമേയം അംഗീകരിച്ചു. സമ്മേളന സുവനീർ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ് സി ടി കൃഷ്‌ണന്‌ നൽകി പ്രകാശിപ്പിച്ചു.
അഖിലേന്ത്യാ സെക്രട്ടറി ബി വെങ്കിട്ട്‌, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എം വി ഗോവിന്ദൻ, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഡോ. വി ശിവദാസൻ എംപി,  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എന്നിവർ അഭിവാദ്യം ചെയ്‌തു. കൺവീനർ എൻ രതീന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുതിർന്ന നേതാക്കളായ സി ടി കൃഷ്‌ണൻ, എ പത്മനാഭൻ, കെ എസ്‌ ശങ്കരൻ, പി വി ശങ്കരൻ നമ്പ്യാർ എന്നിവരെ എം വി ഗോവിന്ദൻ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടിയും കൺവീനർ ആർ ചിന്നക്കുട്ടൻ സ്വാഗതസംഘത്തിനുവേണ്ടിയും നന്ദി പറഞ്ഞു.
ഞായർ വൈകിട്ട്‌ അഞ്ചിന്‌ ബി രാഘവൻ നഗറിൽ (വലിയ കോട്ടമൈതാനം) അരലക്ഷം പേർ പങ്കെടുക്കുന്ന റാലി  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 
പാലക്കാട്‌ വിക്ടോറിയ കോളേജ്‌ പരിസരത്തുനിന്ന്‌ 2,000 തൊഴിൽസേനാ അംഗങ്ങൾ, 2,500 വളന്റിയർമാർ എന്നിവരുടെ പ്രകടനവും ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top