19 April Friday
ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം

സാക്ഷ്യപ്പെടുത്താനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമാക്കരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ 
പൊതുജനാരോഗ്യ ബില്ലിലൂടെ പകർച്ചവ്യാധി മാറിയെന്ന് സാക്ഷ്യപ്പെടുത്താനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ  സമ്മേളനം ഉദ്ഘാടനം ചെയ്‌തു. 
ഡോ. ബി കെ കോമളം അധ്യക്ഷയായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്, നാടകകൃത്ത് കാളിദാസ് പുതുമന, ഡോക്ടർമാരായ ദേവീദാസ് വെള്ളോടി,  പി കെ ഹരിദാസ്,  എം എ അസ്മാബി, പി എം ദിനേശൻ,എൻ വി ശ്രീവത്സ്,  മൻസൂർ അലി ഗുരുക്കൾ, സ്മിത ജോജി,  സതീഷ്കുമാർ,  നാരായണൻകുട്ടി, കേശവപ്രസാദ്, ബർഷാന,  ഇ ദിനേഷ്,  എച്ച് കൃഷ്ണകുമാർ, പി രജ്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ബി കെ കോമളം (പ്രസിഡന്റ്), ഡോ. സി ആരതി ലക്ഷ്മി (സെക്രട്ടറി), ഡോ. ടി വി നിഷ (വനിതാ കമ്മിറ്റി ചെയർപേഴ്സൺ), ഡോ. ആർ സുഗുണ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top