19 April Friday

ഹജ്ജ്‌ അപേക്ഷ സ്വീകരണം അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
കരിപ്പൂർ
ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. 19,531 അപേക്ഷകളാണ് ലഭിച്ചത്.  അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടക്കുന്നു. ഇപ്പോൾ ലഭിച്ച ഓൺലൈൻ അപേക്ഷകളിൽ  70 വയസ് വിഭാഗത്തിൽ 1462 പേരും മെഹ്റമില്ലാത്ത സ്ത്രീകളുടെ  (45 വയസിന് മുകളിൽ) വിഭാഗത്തിൽ 2799 പേരും ജനറൽ വിഭാഗത്തിൽ 15,270 പേരുമാണുള്ളത്‌. അപേക്ഷകരിൽ 3456 പേർ കണ്ണൂരും 4124 പേർ കൊച്ചിയും 11,951 പേർ കോഴിക്കോടുമാണ്  പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തത്.  സൂക്ഷ്മപരിശോധന പൂർത്തിയായതിനുശേഷമേ അന്തിമ എണ്ണം വ്യക്തമാകൂ. ഹജ്ജ്‌ നറുക്കെടുപ്പ് 30നകം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top