27 April Saturday
പുലി ഭീഷണി

കൂടുതൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

അകത്തേത്തറ പഞ്ചായത്തിലെ ആൾ താമസമില്ലാത്ത സ്ഥലത്തെ കാട് തൊഴിലുറപ്പു തൊഴിലാളികൾ വൃത്തിയാക്കുന്നു

 
അകത്തേത്തറ
ഉമ്മിണി വൃന്ദാവൻ നഗറിൽ പുലിയിറങ്ങിയ സ്ഥലത്ത്‌ കൂടുതൽ നിരീക്ഷണ ക്യാമറയും കൂടും സ്ഥാപിച്ചു. ബുധനാഴ്‌ച പകൽ പുലിയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞ വൃന്ദാവൻ നഗറിൽ വനംവകുപ്പ് ബുധനാഴ്‌ച സ്ഥാപിച്ച ക്യാമറ കൂടാതെ മറ്റൊരു ഭാഗത്തും ക്യാമറ വച്ചു. സമീപത്തുതന്നെ പുലിയെ പിടിക്കാൻ കൂടും സ്ഥാപിച്ചു. ബുധനാഴ്‌ച രാത്രി ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചു. വ്യാഴം രാവിലെ ഗിരിനഗറിലെ പിഎച്ച്സി റോഡിനിരുവശത്തും തൊഴിലുറപ്പ് തൊഴിലാളികൾ അടിക്കാട് വെട്ടിത്തെളിച്ചു. അടുത്ത ദിവസം കൂടുതൽ പ്രദേശത്തെ ചെറുകാടുകളും വെട്ടിത്തെളിക്കും. വൃന്ദാവൻ നഗറിൽ പുലിയിറങ്ങി നായയെ കടിച്ചുവെന്ന്‌ വീട്ടമ്മ പറഞ്ഞതോടെയാണ്‌ പ്രദേശത്ത്‌ നിരീക്ഷണം കർശനമാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top