28 March Thursday

ഇമേജ് പ്ലാന്റ്‌ സിപിഐ എം നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

മലമ്പുഴ ഇമേജിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ഐഎംഎ അധികൃതരുമായി സംസാരിക്കുന്നു

മലമ്പുഴ 
ദിവസങ്ങളായി കത്തുന്ന മലമ്പുഴയിലെ ഇമേജ്‌ മാലിന്യ പ്ലാന്റ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവും സംഘവും സന്ദർശിച്ചു. മലമ്പുഴ കവയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിന് ഞായറാഴ്‌ചയാണ്‌ തീ പിടിച്ചത്‌. ഇതുവരെയും തീ പൂർണമായി അണയ്‌ക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ നേതാക്കൾ സന്ദർശിച്ചത്‌. ഇ എൻ സുരേഷ്‌ബാബു തീപിടിത്ത കാരണത്തെക്കുറിച്ചും മുൻകരുതൽ നടപടിയെക്കുറിച്ചും അധികൃതരുമായി സംസാരിച്ചു. 
     ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്ര ബോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ ജയപ്രകാശ്, നിതിൻ കണിച്ചേരി, ജില്ലാ പഞ്ചായത്തംഗം സഫ്ത്തർ ഷെരീഫ്, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസീത, ഏരിയ കമ്മിറ്റിഅംഗം എസ് സുഭാഷ് എന്നിവരും ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top