29 March Friday

തെങ്കര ആനമൂളിയിൽ 
വളർത്തുനായയെ പുലിപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
മണ്ണാർക്കാട്
തെങ്കര ആനമൂളിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ പിടിച്ചതായി നാട്ടുകാർ. നേര്‍ച്ചപ്പാറ കോളനിയിലെ നിസാമിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്. പുലി നായയെ പിടിക്കുന്ന ദൃശ്യങ്ങള്‍ നിസാമിന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞു. വ്യാഴം പുലർച്ചെ 12.15 നാണ്‌ പുലിയെത്തിയത്‌. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിര്‍ദേശിച്ചു.
     തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവായി. ഡിസംബർ 24ന് കല്‍ക്കടി ഭാഗത്ത് നാട്ടുകാര്‍ പുലിയെ കണ്ടതിനെ തുടർന്ന്‌ വനംവകുപ്പ്‌ തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് കെണിക്കൂട് സ്ഥാപിച്ചിരുന്നു.  ആഴ്ചകൾ പിന്നിട്ടിട്ടും പുലി കുടുങ്ങിയില്ല. തുടർന്ന്‌ കൂട് നൂറുമീറ്റര്‍ ദൂരേക്ക്‌ മാറ്റി. തെങ്കര പഞ്ചായത്ത് ജനപ്രതിനിധികളും ആര്‍ആര്‍ടി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top